ആലപ്പുഴ: ലോക്ഡൗണിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ കുടുങ്ങിയ ചെന്നിത്തല നവോദയ സ്‌കൂളിലെ വിദ്യാത്ഥികള്‍ നാട്ടിലെത്തി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇവര്‍ തിരിച്ചെത്തിയത്. സര്‍ക്കാര്‍ ഇടപെടലിലൂടെ ഇവരെ റോഡ്‌ മാര്‍ഗം നാട്ടിലെത്തിക്കുകയായിരുന്നു.

വൈദ്യ പരിശോധനയ്ക്കു ശേഷം കുട്ടികളെ നിരീക്ഷണത്തിനായി വീടുകളിലേക്ക് അയച്ചു. മാതൃഭൂമി ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടത്.