പത്തനംതിട്ട: കൊറോണ വ്യാപനകാലത്ത് സാമൂഹിക അകലം പാലിക്കുന്ന കോന്നിക്കാര്‍ക്ക് വേണ്ടതെല്ലാം വീട്ടിലെത്തിച്ച് എംഎല്‍എയുടെ കൈത്താങ്ങ്. പഞ്ചായത്തുകള്‍ തോറും സന്നദ്ധ പ്രവര്‍ത്തകരെ സജ്ജമാക്കി മരുന്നു മുതല്‍ മല്ലിപ്പൊടി വരെ വീട്ടിലെത്തിക്കുന്ന ആശ്വാസ പദ്ധതി, മറ്റ് മണ്ഡലങ്ങളിലേയ്ക്കു കൂടി വ്യാപിക്കുകയാണ്.