ലോക്ഡൗൺ നിയന്ത്രണങ്ങള്‍ അയഞ്ഞതോടെ ജനസാന്ദ്രമായി മൂന്നാർ. ശനി, ഞായർ ദിവസങ്ങളിലെ ട്രിപ്പിൾ ലോക്ഡൗണിന് ശേഷം തിങ്കളാഴ്ച്ച ആളുകൾ കൂട്ടത്തോടെ എത്തിയതാണ് മൂന്നാറിലെ തിരക്കിന് കാരണം. കർശനമായി നടത്തിയിരുന്ന പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും അയവ് വന്നതോടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളുമാണ് മൂന്നാർ ടൗണിലെത്തിയത്. തിരക്ക് അനിയന്ത്രിതമായതോടെ സാമൂഹികാകലം ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിക്കപ്പെട്ടു.