സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിനാൽ ലോക്ഡൗൺ പിൻവലിച്ച് നടപ്പാക്കേണ്ട പുതിയ നിയന്ത്രണം ഇന്ന് തീരുമാനിക്കും. രോഗവ്യാപനം കൂടി നിൽക്കുന്ന തദ്ദേശസ്ഥാപന പരിധിയിലാകും നിയന്ത്രണങ്ങൾ. പൊതുഗതാഗതം അടക്കം അനുവദിക്കുമെങ്കിലും മദ്യവിൽപന ഉടൻ പുനഃസ്ഥാപിക്കാനിടയില്ല.