ലോക്ഡൗൺ ഇനിയും തുടരുന്നത് അസാസ്ത്രീയമെന്ന് ആരോ​ഗ്യവിദ​ഗ്ധർ. ലോക്ഡൗണിൽ മാറ്റം വരുത്തണമെന്ന് ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർ​ഗീസ് ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം കൂട്ടണം. ഞായറാഴ്ചകളിലും പ്രവർത്തനാനുമതി നൽകിയാൽ തിരക്ക് കുറയുമെന്നും വാക്സിനേഷന്റെ തോത് നാലിരട്ടിയായി വർധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.