തിരുവനന്തപുരം: കോവിഡ്-19-നെതിരെയുള്ള പോരാട്ടത്തില്‍ ഒപ്പം നില്‍ക്കുകയാണ് ഐ.എസ്.ആര്‍.ഒ. അകലം പാലിച്ചു കൊണ്ട് കൂട്ടായ വിജയത്തിന് വേണ്ടി പോരാടുമ്പോള്‍ ഐ.എസ്.ആര്‍.ഒയിലെ ജീവനക്കാരുടെ സംഗീത ട്രൂപ്പും പോരാട്ടത്തില്‍ പങ്ക് ചേരുന്നു.  

റോക്ക്@ ബാൻഡിന്റെ 15 ഓളം അംഗങ്ങളുടെ അകലങ്ങളിൽ ഇരുന്ന് റെക്കോർഡ് ചെയ്ത സംഗീത ശകലങ്ങൾ കൂട്ടിചേർത്തതാണ് ഈ വീഡിയോ. ലോകം മുഴുവനുമുള്ള പോരാട്ടങ്ങളെയും അനുസ്മരിപ്പിച്ചുകൊണ്ട് തിരികെ വരും നാം എന്ന പല ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുമാണ് അവർ ഈ ഗാനം മനോഹരമായി ആലപിച്ചത്.