ഡെല്‍ഹി അടക്കമുള്ള പല സംസ്ഥാനങ്ങളും ആഴ്ചകള്‍ക്കുമുമ്പ് തന്നെ ലോക്ക് ഡൗണിലേക്ക് കടന്നിരുന്നു. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയതുകാരണം ഡെല്‍ഹിയിലും മറ്റും കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നതായാണ് ഏറ്റവും പുതിയ വിവരം. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അളക്കുന്നതിലൂടെയാണ് കോവിഡ് വ്യാപനത്തിന്റെ തോത് മനസിലാക്കാന്‍ സാധിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 36.24% വരെ എത്തിയ സാഹചര്യത്തിലാണ് ഡെല്‍ഹിയില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ കൊണ്ടുവന്നത്.