സംസ്ഥാനത്തെ കേസുകൾ കുറഞ്ഞു വരുന്നത് ലോക്ക്ഡൗൺ കേരളത്തിന് പ്രയോജനം ചെയ്തു എന്നതിനുള്ള തെളിവാണെന്ന് ഡോ വിജയകൃഷ്ണൻ. പലരീതിയിൽ പ്രതിരോധിച്ചിട്ടും കോവിഡ് കേസുകൾ കുറയാത്ത ഘട്ടത്തിലാണ് കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അതു പ്രയോജനം ചെയ്തു എന്നതാണ് ഇന്നത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മഹാമാരിയെ പ്രതിരോധിക്കുന്നതിന്റ അവസാനഘട്ടമാണ് ലോക്ക്ഡൗൺ എന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.