കൊച്ചി: ലോക്ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ 1800 ഓളം ചെറുകിട ഹോംസ്റ്റേകള്‍. നികുതി ഘടനയില്‍ വാണിജ്യ സ്ലാബില്‍ വരുന്നതിനാല്‍ പണമടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് പലരും പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്ന വിദേശ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഫോര്‍ട്ടുകൊച്ചി നിശ്ചലമായതോടെ പലരും ഭാവിയെ കുറിച്ച് ആശങ്കയിലാണ്.

സീസണില്‍ കിട്ടുന്ന വരുമാനത്തില്‍ നിന്നാണ് വര്‍ഷം മുഴുവന്‍ മുന്നോട്ടുപോയിരുന്നത്.നികുതി ഘടനയില്‍ വാണിജ്യ സ്ലാബിലായതിനാല്‍ വരുമാനമില്ലാത്ത സാഹചര്യത്തില്‍ തുക അടക്കാന്‍പെടാപ്പാട് പെടുകയാണെന്നും ഹോംസ്റ്റേ നടത്തിപ്പുകാര്‍ പറയുന്നു. ലോക്ഡൗണ്‍ തീര്‍ന്നാലും സഞ്ചാരികളുടെ ഒഴുക്ക് ഉടനെങ്ങും ഉണ്ടാകില്ല. മാത്രമല്ല വരുന്നത് സീസണ്‍ അല്ലാത്തതിനാല്‍ ഒരു വര്‍ഷത്തെ ബിസിനസ്സ് തന്നെ നഷ്ടപ്പെട്ടു. ഹോംസ്റ്റേകള്‍ പൂട്ടിയതോടെ  അതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവരും ബുദ്ധിമുട്ടിലായി. നികുതി ഇളവടക്കമുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍.