ലോക്ക്ഡൗന്‍ കാലം അവസാനിക്കരുത് എന്നു ആശിക്കുന്നവര്‍ ഉണ്ട്..തലസ്ഥാനത്തിന്റെ ഹൃദയമിടിപ്പില് നിറഞ്ഞു നിന്ന മ്യൂസിയം.സൗഹൃദങ്ങളുടെയും ആഘോഷങ്ങളുടെയും ആരവങ്ങള്‍ ഒഴിഞ്ഞ ഇവിടെ ഇന്ന് ഒരേയൊരു അതിഥി മാത്രം, നിശബ്ദത..ആളനക്കം ഇല്ലാത്ത ഇരിപ്പിടങ്ങളും ഇടവഴികളും ഇനിയെന്നു ഒത്തൊരുമിച്ചു ഇരിക്കാം എന്ന  സങ്കടം ഓര്‍മ്മിപ്പിക്കും.ഏകാന്തതയുടെ ഈ നൊമ്പരം ഒക്കെ നമുക്കു മാത്രം, ഒരു കൈ അകലെ കാണാം ഈ കാലം ഉള്ളു തുറന്നു സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്

 
അന്യരുടെ വരവ് നിലച്ചതോടെ മൃഗശാലയിലെ ഇത്തിരി കുഞ്ഞന്മാരും വമ്പന്മാരും സന്തോഷത്തിലാണ് . കൂടിനുള്ളില്‍  വേദനയോടെ ഇരുന്ന് ലോകം കാണുന്നത് ഇന്ന് പഴങ്കഥ.സമായാസമായത്ത് ഭക്ഷണവും വെള്ളവും എത്തും.കുളിയും മുടങ്ങില്ല..പുതിയ ഒരു ശീലം പഠിചിട്ടുണ്ട്, അണുനശീകരണം.ഒരു കോവിഡിനും വിട്ടു കൊടുക്കാതെ പൊന്നോമനകളെ പരിചരിക്കാന്‍ മൃഗശാല ജീവനക്കാര്‍ എത്തുന്നതും പരിശോധനകള്‍ക് ശേഷം അന്തരീക്ഷ മലിനീകരണം കുറഞ്ഞതും, ശബ്ദ കോലാഹലങ്ങള്‍ അകന്നതും മൃഗങ്ങള്‍ക് കൂടുതല്‍ ഉന്മേഷം പകരുന്നു