പുലിയെ കെണിവച്ച് പിടിച്ച് ഇറച്ചി പാകം ചെയ്തു കഴിച്ച മാങ്കുളം മുനിപ്പാറ മേഖല വന്യജിവികളുടെ സ്ഥിരം വിഹാര മേഖലയാണ്.
കൃഷിയിടങ്ങളിലും പുരയിടങ്ങളിലും നിരന്തരമായി ഉണ്ടാകുന്ന വന്യജീവി അക്രമത്തിനെതിരെ പരാതികളും നിരവധിയാണ്. പരിഹാരമുണ്ടാകാത്ത ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ സ്ഥിരം ശല്യമായിരുന്ന പുലിയെ പിടികൂടിയവര്‍ക്ക് സ്വീകരണം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികള്‍.
വളർത്തുമൃഗങ്ങൾ നിരന്തരം ആക്രമിക്കപ്പെടുന്ന മേഖലയിൽ മാസങ്ങൾക്കുമുമ്പാണ് ആടിനേയും കോഴികളേയും പുലി പിടിക്കുന്നത്. കാലിന് പരിക്കേറ്റ ഒരാട് ഇപ്പോഴും തൊഴുത്തിലുണ്ട്. നാളിതുവരെ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുലിയെ കൊന്ന് കറിവെച്ചവർക്ക് നാട്ടുകാർ പിന്തുണ നൽകുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പരാതിയും നൽകുന്നില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
എന്നാൽ വന്യമൃഗശല്യം സംബന്ധിച്ച് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.