ടൊവിനോ ചിത്രം മിന്നൽ മുരളിയുടെ ഷൂട്ടിംഗിനിടെ പ്രതിഷേധവുമായി നാട്ടുകാർ. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലെ നാട്ടുകാരാണ് പ്രതിഷേധവുമായെത്തിയത്. ഡി കാറ്റ​ഗറിയിലുള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്ന നാട്ടുകാരുടെ നിലപാടിനെത്തുടർന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. സംഭവത്തിൽ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു.