ചെന്നൈ: രോഗിയെ ചികിത്സിക്കുന്നതിനിടെ കോവിഡ് പകര്‍ന്ന് മരിച്ച ചെന്നൈയിലെ ഡോക്ടര്‍ക്ക് അര്‍ഹമായ യാത്രയയപ്പ് പോലും നല്കാന് കഴിയാതെ കുടുംബവും സഹപ്രവര്‍ത്തകരും.
ഞായറാഴ്ച രാത്രി മരിച്ച ചെന്നൈ ന്യൂഹോപ്പ് ആശുപത്രി സ്ഥാപകന്‍ ഡോ. സൈമണ്‍ ഹെര്ക്കുലീസിന്റെ ശവസംസ്കാരത്തിനിടെയാണ് സംഘര്‍ഷം.
സംസ്കരിക്കുമ്പോള്‍ വൈറസ് പടരുമെന്ന് കരുതിയ ജനക്കൂട്ടമാണ് ടി.പി.ഛത്രം ശ്മശാനത്തിലും തുടര്‍ന്ന് അണ്ണാനഗര്‍ ന്യൂ ആവഡി റോഡിലെ വേലങ്കാട് ശ്മശാനത്തിലും തടഞ്ഞ് ആക്രമിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. പ്രതിഷേധം കനത്തപ്പോള്‍ മൃതദേഹം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി പുലര്‍ച്ചെ വേലങ്കാട് ശ്മശാനത്തില്‍ എത്തിച്ച് കനത്ത പോലീസ് സാന്നിധ്യത്തില്‍ സംസ്കരിച്ചു. ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധവും അക്രമവും കാരണം മണിക്കൂറുകള്‍ അലഞ്ഞ ശേഷം വന്‍ പോലീസ് സന്നാഹത്തിലാണ് മൃതദേഹം അടക്കം ചെയ്തത്.