എന്‍വയേണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ്(ഇ.ഐ.എ.) 2020 ഏല്പിക്കുന്ന പാരിസ്ഥിതിക ആഘാതം വളരെ വലുതാണ്. ഈ പുതിയ കരട് വിജ്ഞാപനം ശുദ്ധവായുവിനും കുടിവെള്ളത്തിനും കൃഷിഭൂമിക്കും വേണ്ടിയുള്ള മനുഷ്യന്റെ ചെറുത്തുനില്പുകളെ ഇല്ലാതാക്കും. മൗലികാവകാശത്തിന്റെ ലംഘനമാണത്. ആപത്കരമായ വ്യവസായസ്ഥാപനങ്ങളെ മരണത്തിന്റെ വ്യാപാരികളായി കെട്ടഴിച്ചുവിടുന്നതിനുള്ള വ്യവസ്ഥയും ഇ.ഐ.എ 2020-ല്‍ ഉണ്ട്. 

പരിസ്ഥിതി ആഘാതപഠനത്തിലൂടെയുള്ള അനുമതി കിട്ടാതെ പദ്ധതികള്‍ തുടങ്ങാനും പിന്നീട് അത് നേടാനും വികസിപ്പിക്കാനുമുള്ള വ്യവസ്ഥയും പുതിയ നിയമം മുന്നോട്ടുവയ്ക്കുന്നു. കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേള്‍ക്കലില്‍നിന്ന് ഒഴിവാക്കിയതാണ് മറ്റൊരു പ്രധാന മാറ്റം.

എന്‍വയേണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് 2020നെക്കുറിച്ച് എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ്‌കുമാറിന്റെ വാക്കുകള്‍.