ദുബായ്: നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികളെ ഉള്‍പ്പെടുത്തി ഇന്ത്യന്‍ എംബസികള്‍ തയ്യാറാക്കിയ പട്ടികയില്‍ അപാകതയെന്നു ആക്ഷേപം. അര്‍ഹരായ പലര്‍ക്കും ഇത് വരെ വിമാന യാത്രയ്ക്ക് അവസരം കിട്ടിയിട്ടില്ല. ഇപ്പോള്‍ നാട്ടിലെത്തിയവരില്‍ പലരും ഒരു വിധ പ്രശ്‌നങ്ങളും അനുഭവിക്കുന്നവരല്ല എന്നും ആക്ഷേപമുണ്ട് .

എംബസ്സിയിൽ പലരും സ്വാധിനം ചെലുത്തിയാണ് പട്ടികയിൽ കയറി കൂടിയത് എന്നാണ് ആക്ഷേപം. രോഗ ബാധയുള്ള പലരും ഇപ്പോഴും ഗൾഫിൽ തുടരുകയാണ്. ഇനിയുള്ള വിമാനങ്ങളിൽ എങ്കിലും ഗുരുതരമായി രോഗം ബാധിച്ചവരെ നാട്ടിൽ  എത്തിക്കണമെന്നാണ് ഗൾഫിലെ സാമൂഹ്യ പ്രവർത്തകർ ആവശ്യപെടുന്നത്.