മദ്യശാലകള്‍ അടച്ചതോടെ സംസ്ഥാനത്ത് വീണ്ടും വിദേശമദ്യക്കടത്ത് സജീവമാകുന്നു. ഗോവ, കര്‍ണ്ണാടക, മാഹി തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് മദ്യം എത്തുന്നത്. ട്രെയിനിലും കാറിലുമായി കടത്തുന്ന മദ്യം പിടിക്കാന്‍ എക്‌സൈസും റെയില്‍വേ പോലീസും കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ്. 

മലബാറില്‍ ഒന്നരമാസത്തിനിടെ പിടികൂടിയത് അയ്യായിരം കുപ്പി വിദേശമദ്യമാണ്. കേരളത്തില്‍ 1200 രൂപയ്ക്ക് കിട്ടുന്ന മദ്യത്തിന് ഗോവയില്‍ 300 രൂപയില്‍ താഴെയാണ് വില. ഇത് സംസ്ഥാനത്ത് എത്തിച്ച് വന്‍വിലയ്ക്ക് വില്‍പ്പന നടത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.