സംസ്ഥാനത്ത് മദ്യ വില്‍പ്പന നാളെ മുതല്‍ പുനഃരാരംഭിക്കും. കഴിഞ്ഞ വര്‍ഷം മദ്യവില്‍പ്പനയ്ക്കായി ഉപയോഗിച്ച ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തി വില്‍പ്പന നടത്തണം എന്നാണ് നിര്‍ദ്ദേശം. 

എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യശാലകള്‍ തുറക്കുക. 20 ശതമാനത്തിന് മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ മദ്യശാലകള്‍ തുറക്കില്ല. വലിയ തിരക്കിലേക്ക് പോകാതെ കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. പോലീസിന്റെ ഇടപെടലോടെ സാമൂഹിക അകലം പാലിച്ചായിരിക്കും വില്‍പ്പന.