ലോക ഫുട്ബോളിലെ മിശിഹ ലയണൽ മെസിയും ബാഴ്സിലോണ ക്ലബിലെ സഹതാരങ്ങളും മൈതാനത്തിലേക്കിറങ്ങുന്നത് ഇങ്ങ് കേരളത്തിൽ നിർമ്മിച്ച കയർ തടുക്കിൽ ചവിട്ടി!

കയറ്റുമതി രംഗത്ത് നൂറ്റാണ്ടിന്റെ പാരമ്പര്യമുളള ചേർത്തല കോക്കോടഫ്റ്റിനാണ് മെസിയും സംഘവും ഉപയോഗിക്കുന്ന കയർമാറ്റിന്റെ ഖ്യാതി. ഡച്ച് താരം മെംഫിസ് ഡിപേയിയുടെ ബാഴ്സ അരങ്ങേറ്റത്തിൽ മാറ്റിൽ ചവിട്ടി ഇറങ്ങുന്ന വീഡിയോ ബാഴ്സ പങ്കുവെച്ചപ്പോഴാണ് ചേർത്തല തടുക്കിന്റെ കീർത്തി ലോകം അറിഞ്ഞത്.