ഡോളര്‍ കടത്തുകേസില്‍ സന്തോഷ് ഈപ്പനെ കസ്റ്റംസ് സംഘം അറസ്റ്റ് ചെയ്തു. ലൈഫ് പദ്ധതിയിലെ യൂണിടാക് കമ്പനി ഉടമയാണ് സന്തോഷ് ഈപ്പന്‍. രാവിലെയോടെ സന്തോഷിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഇപ്പോള്‍ സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഡോളര്‍ കടത്ത് കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. കേസില്‍ ആദ്യ മൂന്ന് പ്രതികളുടെ അറസ്റ്റ് നേരത്തേ രേഖപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കമ്മീഷന്‍ സന്തോഷ് ഈ പ്രതികള്‍ക്ക് നല്‍കിയിരുന്നതായും ഈ തുക ഡോളര്‍ ആക്കി മാറ്റിയതിലും സന്തോഷിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.