ലൈഫിലെ അഴിമതിക്ക് തടയിടാന്‍ വി.ഡി സതീശനുമായി ബന്ധപ്പെട്ട പുനര്‍ജനി പദ്ധതി ആരോപണങ്ങള്‍ ആയുധമാക്കി ഭരണപക്ഷം. പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ വി ഡി സതീശന്‍ മറുപടി പറയുമ്പോള്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷാംഗങ്ങൾ ബഹളം വെച്ചു.
നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സി.പി.എമ്മിന്റെ ടി.വി രാജേഷ് ആണ് പുനർജനിയുമായി ബന്ധപ്പെട്ട ആരോപണമുന്നയിച്ചത്. ബർമിങ്ഹാമിൽ നിന്ന് സഹായം തേടുന്ന സമയത്ത് നിയമവിരുദ്ധമായ ചില കാര്യങ്ങൾ വി.ഡി.സതീശന്റെ ഭാഗത്തുനിന്നുണ്ടായെന്ന് ടി.വി. രാജേഷ് ആരോപിച്ചു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ യാതൊരു മാനദണ്ഡവും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇതിന് മറുപടി പറയുന്നതിനിടെയാണ് ഭരണപക്ഷത്തുനിന്നും വി.ഡി. സതീശനെതിരെ പ്രതിഷേധിച്ചത്. വി.ഡി. സതീശന് സംസാരിക്കാൻ അനുമതി നൽകിയത് ശരിയല്ലെന്ന് എം. സ്വരാജ് അടക്കമുള്ള എം.എൽ.എമാർ സ്പീക്കറോട് പറഞ്ഞു. വിദേശത്തു നിന്നോ സ്വദേശത്തു നിന്നോ പണം സ്വീകരിച്ചിട്ടില്ലെന്നും സുതാര്യമായാണ് നിര്‍മാണമെന്നും വി.ഡി സതീശന്‍ മറുപടിയായി പറഞ്ഞു.