എംബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിൽ എതിർപ്പറിയിച്ച് വിഷയ വിദഗ്ധർ വൈസ് ചാൻസലർക്ക് അയച്ച കത്ത് പുറത്ത്. അനധികൃതമായ നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നാണ് കത്തിലെ ആവശ്യം. ഇന്റർവ്യൂ ബോർഡ് നൽകിയ മാർക്ക് പിന്നീട് തിരുത്തപ്പെട്ടെന്ന സൂചനയാണ് കത്ത് നൽകുന്നത്.   

സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് നിയമനം നല്‍കാനായിരുന്നെങ്കില്‍ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സര്‍വകലാശാലാ എത്തിക്‌സിന് വിരുദ്ധമാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളെ മുന്നില്‍ നിര്‍ത്തിയുള്ള ഈ തെറ്റായ നിയമനം തങ്ങളുടെ ധാര്‍മികമായ ഉത്തരവാദിത്വത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തിയതായും സര്‍വകലാശാലയുടെ സല്‍പ്പേരിനും അന്തസ്സിനും കളങ്കമേല്‍പ്പിച്ചതായും കത്തില്‍ പറയുന്നു .