നീലഗിരിയില്‍ പുള്ളിപ്പുലി കമ്പിവേലിയില്‍ കുടുങ്ങി ചത്തു. ഊട്ടിക്ക് സമീപം എല്ലനെല്ലിയിലാണ് സംഭവം. മുള്ളുവേലിയില്‍ കുടുങ്ങി എട്ട് മണിക്കൂറിന് ശേഷമാണ് പുലിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. രക്ഷപ്പെടുത്തി അരമണിക്കൂറിനകം പുലി ചത്തുപോവുകയായിരുന്നു. 

കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന്റെ ഭാഗമായി പുലിയുടെ ഇടുപ്പിലും പുറത്തുമെല്ലാം വലിയ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളാണ് മരണകാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പുരോഗമിക്കുകയാണ്.