ടി.പി.ആര്‍ കണക്കാക്കി അനിശ്ചിതമായി കടകള്‍ അടച്ചിടുന്നതിലും കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയിലും പ്രതിഷേധിച്ചാണ് ഇടത് വ്യാപാര സംഘടനയായ വ്യാപാരി വ്യവസായി സമിതി ഇന്ന് കോഴിക്കോട് വ്യത്യസ്തമായ സമരം നടത്തിയത്. മാനാഞ്ചിറയ്ക്ക് ചുറ്റും അതിജീവന ശ്യംഖല തീര്‍ത്ത വ്യാപാരികള്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനം നടത്തി. സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും വ്യാപാരികളുടെ പ്രശ്‌നം വരുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വരും. ഇത് വെല്ലുവിളിയല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ് കോയ പറഞ്ഞു