അന്നമൂട്ടുന്ന പൊന്നുതമ്പുരാക്കന്മാരായ കര്‍ഷകരോടൊപ്പം എപ്പോഴും ഉണ്ടാവുമെന്ന് നിയുക്ത കൃഷി മന്ത്രി പി. പ്രസാദ്. ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കാര്‍ഷിക-പുനരുജ്ജീവന പദ്ധതികള്‍ തുടര്‍ന്നും നടപ്പാക്കുമെന്നും പി. പ്രസാദ് പറഞ്ഞു. 

കര്‍ഷകരുടെ കാര്യത്തില്‍ ഇടത് സര്‍ക്കാരിന് പ്രത്യേക മമതയുണ്ട്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ ക്ഷേമം ഇടതുസര്‍ക്കാരിന്റെ മുഖമുദ്രയാണെന്നും അതില്‍ മാറ്റമുണ്ടാവില്ലെന്നും പി. പ്രസാദ് പറഞ്ഞു.