ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടത്- കോണ്‍ഗ്രസ് പ്രചാരണത്തിന് തുടക്കമായി. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ പതിനായിരങ്ങളാണ് റാലിയില്‍ പങ്കെടുത്തത്. ഇടതു പാര്‍ട്ടികളുടേയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ നയിച്ച റാലിയില്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. 

ഇതിനുമുന്‍പും ബിജെപിയുമായി സഖ്യമുണ്ടാക്കിയിട്ടുള്ള മമത ബംഗാളില്‍ ത്രിശങ്കു സഭയാണ് നിലവില്‍ വരുന്നതെങ്കില്‍ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്നും റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.