കെ.ബി ഗണേഷ് കുമാറിന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാന്‍ കാരണമായത് കുടുംബപ്രശ്‌നങ്ങളെന്ന് സൂചന. അന്തരിച്ച പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രത്തില്‍ ഗണേഷ് കുമാര്‍ കൃത്രിമംകാട്ടിയെന്ന ആരോപണമാണുയരുന്നത്. സഹോദരി  ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. 

വില്‍പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഇതില്‍ ഗണേഷ് കുമാറിന്റെ ഇടപെടലുണ്ടെന്നാണ് ഉഷ സംശയിക്കുന്നത്. ‌കേരളാ കോണ്‍ഗ്രസ് ബിയുടെ ഏക എം.എല്‍.എ ആയ ഗണേഷ് കുമാറിനെ സജീവമായി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.