എൽ.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിദ്യാർഥികളുടെയും ഗവേഷകരുടെയും അഭിപ്രായങ്ങൾ ആരായാനായി മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക് എത്തുന്ന പരിപാടിക്ക് ഇന്ന് കുസാറ്റിൽ തുടക്കമാകും. കേരളത്തിലെ അഞ്ച് സർവകലാശാല ക്യാമ്പസുകളിലേക്കാണ് മുഖ്യമന്ത്രി എത്തുന്നത്.

നവകേരളം യുവകേരളം, ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സർവകലാശാലകളിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രി ആശയസംവാദം നടത്തുന്നത്. ഫെബ്രുവരി 1,6,8,11,13 തീയതികളിലാണ് പരിപാടി. ആറിന് കേരള യൂണിവേഴ്സിറ്റിയിലും എട്ടാം തീയതി എം.ജി യൂണിവേഴ്സിറ്റിയിലും 11-ന് കാലിക്കറ്റിലും 13-ാം തീയതി കണ്ണൂർ യൂണിവേഴ്സിറ്റിയിലുമായാണ് ആശയസംവാദം.

വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദ്യാർത്ഥി പ്രതിഭകൾ സംവാദത്തിൽ പങ്കെടുക്കും. 200 വിദ്യാർത്ഥികൾ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും സംവാദത്തിൽ പങ്കെടുക്കും.