സിനിമാ പോസ്റ്ററിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളിറക്കിയിരിക്കുകയാണ് കാസര്‍കോട് ബേഡഡുക്ക പഞ്ചായത്തിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍. കെട്ടിലും ,മട്ടിലും പ്രഫഷണല്‍ ശൈലി പുലര്‍ത്തുന്ന പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.

പരമ്പരാ​ഗത ശൈലിയിൽ നിന്ന് മാറി പ്രചാരണപരിപാടികൾക്ക് പുതുമ നൽകിക്കൊണ്ടാണ് ബേഡഡുക്കയിൽ ഇത്തവണ ഇടതുസ്ഥാനാർത്ഥികളുടെ പ്രചാരണം. ഓരോ സ്ഥാനാർത്ഥിയുടേയും പ്രവർത്തന മണ്ഡലത്തിലെ ജനകീയതയാണ് പോസ്റ്ററുകളിലെ പ്രമേയം.

സിനിമാ പോസ്റ്ററുകളെ അനുസ്മരിപ്പിക്കുന്ന ​ഗെറ്റപ്പുകൂടി വന്നതോടെ സ്ഥാനാർത്ഥികൾക്ക് താരപരിവേഷവും ലഭിച്ചുകഴിഞ്ഞു.