മല്ലപ്പളളിയില്‍ വൈറല്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ഇടത് സ്ഥാനാര്‍ത്ഥി സി.കെ ലതാകുമാരിക്ക് കിട്ടിയത് ചരിത്ര ഭൂരിപക്ഷം. സമൂഹമാധ്യമങ്ങളിലല്ല, താന്‍ നാട്ടുകാരില്‍ വിശ്വാസം അര്‍പ്പിച്ചതിനുളള ഫലമാണ് മുന്നണിക്ക് കിട്ടിയതെന്ന് ലതാകുമാരി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കവിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അധ്യക്ഷ, ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ലതാകുമാരി 20 വര്‍ഷമായി മല്ലപ്പള്ളിയുടെ പൊതുമണ്ഡലത്തില്‍ സജീവമാണ്. 

2015 ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ച വോട്ടുകളേക്കാള്‍ 867 വോട്ടുകളുടെ കുറവാണ് വിബിതബാബുവിന് ഉണ്ടായത്.