അവസാന മാസശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്; എം.കെ രാജന്റെ നന്മ മനസ്സിന് ബിഗ് സല്യൂട്ട്

സര്‍വീസിലെ അവസാന മാസത്തെ ശമ്പളം പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫിനാന്‍സ് ഓഫീസര്‍. കോഴിക്കോട് കലക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ രാജനാണ് ഈ മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 29 വര്‍ഷത്തെ സര്‍sവീസ് ഇന്ന് അവസാനിക്കുകയാണ്. മുഖ്യമന്ത്രി സാലറി ചലഞ്ച് അഭ്യര്‍ഥന നടത്തിയതോടെ സര്‍വീസിലെ അവസാനമാസത്തെ ശമ്പളം എന്തു ചെയ്യണമെന്ന് കോഴിക്കോട് കളക്ടറേറ്റിലെ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ എം.കെ. രാജന് സംശയമുണ്ടായിരുന്നില്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ഇനി വരുന്ന മാസങ്ങള്‍ക്കായി മറ്റുള്ലവരും ചലഞ്ച് ഏറ്റെടുക്കണമെന്നും അദ്ദേഹം പറയുന്നു. പ്രളയം തകര്‍ത്ത കവളപ്പാറ, പുതുമല മേഖലയില്‍ വീട് വെച്ചു നല്‍കുന്ന ഉപദേശക സമിതി അംഗം കൂടിയാണ് എം.കെ. രാജന്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented