ഇടുക്കി പെരുവന്താനത്ത് മുണ്ടക്കയം-കുമളി ഹൈറേഞ്ച് റോഡില്‍ വലിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. വാഹന ഗതാഗതം തടസ്സപ്പെട്ടു. വളഞ്ഞങ്ങാനം, കൊടികുത്തി, പുല്ലുപാറ എന്നീ പ്രദേശങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. മഴവെള്ളം ശക്തമായി റോഡിലൂടെ കുത്തിയൊലിക്കുന്നതും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.