വയനാട്: വയനാട്ടിലെ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൽ രണ്ടു വീടുകൾ ഒലിച്ചു പോയി. ആളുകളെ നേരത്തെ ഒഴിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ശരാശരി 30 മില്ലി മീറ്റർ മഴ ലഭിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. രാവിലെ എട്ട് മണിയോട് അടുത്താണ് പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടിയത്. ഇന്നലെ ജില്ലാ ഭരണക്കൂടം അവിടെ നിന്ന് ആളുകളോട് മാറിതാമസിക്കാൻ പറഞ്ഞിരുന്നു.