ആലപ്പുഴ: മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയിലൂടെ സംവിധായകനാവുകയാണ് മധു വാര്യര്‍. കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദിക്കാനാകുന്ന നര്‍മ്മത്തില്‍ ചാലിച്ച ഒന്നാകും 'ലളിതം സുന്ദരമെന്ന്' മധു വാര്യര്‍ പറഞ്ഞു. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. മഞ്ജുവാര്യരുടെ രണ്ടാമത്തെ നിര്‍മ്മാണ സംരംഭമാണ് 'ലളിതം സുന്ദരം'.