ലക്ഷദ്വീപ് വിഷയത്തിൽ നടൻ പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ. പൃഥിരാജിനെതിരായ ആക്രമണം സംഘപരിവാറിന്റെ കാടത്തമാണെന്ന് എ.എ. റഹീം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

സാംസ്കാരിക കേരളത്തിന് അപമാനമാണ് പൃഥ്വിരാജിനെതിരായ നീക്കം. ലക്ഷദ്വീപ് ജനങ്ങളെ ഉന്മൂലനം ചെയത് റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിന് ശ്രമിക്കുന്നുവെന്നും എ.എ. റഹീം പറഞ്ഞു.