വിവാദങ്ങൾക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേൽ ഇന്ന് ദ്വീപിൽ എത്തും. വിവാദ പരിഷ്കാരങ്ങൾക്കെതിരെ ദ്വീപിനകത്തും പുറത്തും പ്രതിഷേധം ശക്തമായതിന് ശേഷമുള്ള പ്രഫുൽ പട്ടേലിന്റെ ആദ്യ ദ്വീപ് സന്ദർശനമാണിത്. രാവിലെ അ​ഗത്തിയിലെത്തുന്ന അദ്ദേഹം ഉച്ചയ്ക്ക് ശേഷം കവരത്തിയിൽ ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്ന സമയം മുതൽ വീടുകൾക്ക് മുന്നിൽ കറുത്ത കൊടി കെട്ടി പ്രതിഷേധിക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു.