ഒന്നരമാസമായി ലോക്ഡൗൺ തുടരുന്നതിനാൽ ജോലിക്ക് പോകാനാവുന്നില്ലെന്നും പട്ടിണിയാണെന്നും ലക്ഷദ്വീപ് നിവാസികൾ. അഡ്മിനിസ്ട്രേറ്ററുടെ ഭാ​ഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും അവർ പരാതിപ്പെടുന്നു. കർഫ്യൂവിന്റെ പേരിൽ ജനങ്ങളെ പട്ടിണിയിലാക്കുകയാണെന്ന് സേവ് ലക്ഷദ്വീപ് ഫോറവും പറയുന്നു.