കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷദ്വീപില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അഞ്ച് ദ്വീപുകളില്‍ ജൂണ്‍ ഏഴ് വരെ സമ്പൂര്‍ണ അടച്ചിടലിനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഐഡി കാര്‍ഡും ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനും അനുമതി നല്‍കിയിട്ടുണ്ട്.