ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫീസ് അടച്ചുപൂട്ടുന്നു. വെല്ലിങ്ടണ്‍ ഐലന്റിലെ ഓഫീസാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഓഫീസിലെ ജീവനക്കാരെ ലക്ഷദ്വീപിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കി. ഓഫീസിലെ ഉപകരണങ്ങളും മറ്റും ലക്ഷദ്വീപിലേക്ക് കൊണ്ടുപോവാനും ഉത്തരവില്‍ പറയുന്നു. കേരളത്തിലെത്തുന്ന ലക്ഷദ്വീപ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.