മൂന്നാര്‍ പെട്ടിമുടി ദുരന്തഭൂമിയില്‍ നാടിന്റെ കണ്ണീരായ, നായ കുവി അമ്മയായി. ചേര്‍ത്തലയിലെ കൃഷ്ണകൃപ വീട്ടില്‍ കുവി മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. കുവിയെ ഇടുക്കി ഡോ​ഗ് സ്ക്വാഡിലെ പരിശീലകൻ അജിത് മാധവനാണ് സ്വദേശമായ ചേർത്തലയിലെത്തിച്ചത്. 

വീടിന്റെ മുകളിലത്തെ നിലയിൽ കുവിയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നു. അജിത്തിന്റെ മാതാപിതാക്കൾ കുവിയെ പരിചരിച്ച് ഒപ്പമുണ്ട്. കുവി ഇപ്പോൾ സ്വന്തം കുട്ടിയേ പോലെയാണെന്നും വീടുമായി ഇണങ്ങിക്കഴിഞ്ഞെന്നും അജിത്തിന്റെ അച്ഛൻ മാധവൻകുട്ടി പ്രതികരിച്ചു.