കുണ്ടറ പീഡനം; മുത്തച്ഛന്‍ പ്രധാനപ്രതി

കൊല്ലം കുണ്ടറ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മുത്തച്ഛനെതിരെ മുത്തശ്ശിയുടെ മൊഴി. ഇതോടെ നാല് ദിവസമായി പോലീസ് കസ്റ്റഡിയിലുള്ള മുത്തച്ഛന്‍ വിക്ടറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുത്തച്ഛന്റെ പെരുമാറ്റത്തെക്കുറിച്ച് പെണ്‍കുട്ടികള്‍ പരാതി പറഞ്ഞിരുന്നതായി മുത്തശ്ശി വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് നേരത്തെതന്നെ പോലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പോലീസിലെ ചില മനശാസ്ത്ര വിദഗ്ധര്‍ നടത്തിയ കൗണ്‍സിലിങ്ങിനു ശേഷമാണ് കസ്റ്റഡിയിലുള്ളവര്‍ ചോദ്യംചെയ്യലുമായി സഹകരിച്ചത്. അതിനിടയില്‍ വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലും അന്വഷണം ആരംഭിച്ചിട്ടുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented