കുണ്ടറ പീഡന വിവാദത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി എ.കെ. ശശീന്ദ്രനുമെതിരേ ലോകായുക്തയില്‍ പരാതി. അഭിഭാഷകയായ ​ഗീത ജെയിംസ് കണ്ടത്തിലാണ് ഹർജി നൽകിയിരിക്കുന്നത്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ഇടപെട്ടത് സംബന്ധിച്ചാണ് ഹര്‍ജി. മുഖ്യമന്ത്രിയേയും മന്ത്രി എ.കെ. ശശീന്ദ്രനെയും പുറത്താക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യം. ​ഗവർണർക്കും ഹർജിയിൽ വിമർശനമുണ്ട്.