ഒ.രാജ​ഗോപാൽ തനിക്കെതിരായി നിലപാടെടുക്കില്ലെന്ന് നേമത്തെ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ. എംഎൽഎ എന്ന നിലയിൽ മറ്റു കാര്യങ്ങൾ അറിയില്ല എന്നു പറയുന്നത് ഒ.രാജ​ഗോപാലിന്റെ യോ​ഗ്യതയെന്നും കുമ്മനം. നേമത്ത് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകൾ പരിശോധിക്കുമ്പോൾ ലഭിക്കുന്ന വിവരം. ഭരണമാറ്റത്തിനുള്ള അടങ്ങാത്ത ദാഹം വോട്ടെടുപ്പിൽ പ്രതിഫലിച്ചുവെന്നും കുമ്മനം വ്യക്തമാക്കി.