ആറന്മുള പണത്തട്ടിപ്പ് കേസില്‍ സി.പി.എം. തന്നെ മനപൂര്‍വ്വം കുടുക്കിയതാണെന്ന് ബി.ജി.പി. നേതാവ് കുമ്മനം രാജശേഖരന്‍.
ചെളിവാരി എറിഞ്ഞും കരിവാരിത്തേച്ചും തനിക്ക് അപമാനമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
സി.പി.എം. നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കേസെന്നും അതിനുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും കുമ്മനം പറഞ്ഞു.