വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുളള  കേന്ദ്ര സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് മന്ത്രി കെ.ടി.ജലീൽ. വിദേശത്ത് നിന്നും വരുന്ന ആളുകളെ എയർപോർട്ടിൽ നിന്ന് തന്നെ പരിശോധനയ്ക്ക് വിധേയമാക്കും. എന്നാൽ രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ അവരവരുടെ വീടുകളിൽ  തന്നെ ക്വാറന്റായനിലേക്ക് അയക്കുകയും ആരോഗ്യ പ്രവർത്തകർ നിരന്തരമായി നിരീക്ഷിക്കുകയും ചെയ്യും.

എയർപോർട്ടിൽ വച്ച് തന്നെ ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ അവരെ ഉടനടി  ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു.  ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.