നിയമസഭയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെടി ജലീലും തമ്മില്‍ വാക്‌പോര്. കുഞ്ഞാലിക്കുട്ടിയുടെ മകന് മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്ന ജലീലിന്റെ ആരോപണമാണ് വാക്‌പോരിന് വഴിവെച്ചത്. സഭയില്‍ വായില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചുപറയരുതെന്ന് കുഞ്ഞാലിക്കുട്ടി മുന്‍മന്ത്രിക്ക് മറുപടിയും നല്‍കി. 

കുഞ്ഞാലിക്കുട്ടിയുടെ മകന് കള്ളപ്പണ നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയെന്നാണ് ജലീല്‍ സഭയില്‍ ആരോപിച്ചത്. മലപ്പുറം സഹകരണ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചവരില്‍ ആദ്യ പേരുകാരന്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖാണെന്നും ധനാഭ്യര്‍ഥനകളിന്‍മേലുള്ള ചര്‍ച്ചക്കിടെ ജലീല്‍ ആരോപിച്ചു.