പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് കെ.ടി. ജലീൽ. ആരാധനാലയങ്ങളുടെ മറവിൽ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീൽ ആരോപിക്കുന്നത്. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയിൽ ചാടിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.