ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത റിപ്പോർട്ടിന് എതിരെ മുൻ മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുകത തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു എന്ന് കെ ടി ജലീൽ. പ്രാഥമിക അന്വേഷണം നടത്താതയൊണ് ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കിയത്. പരാതിക്കാർ വാക്കാൽ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് എന്നും ജലീല്‍ പറഞ്ഞു. ലോകായുക്തയുടെ റിപ്പോർട്ടും പിന്നീട് വന്ന ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ ആവശ്യപ്പെട്ടു.