ഇന്‍ഷുറന്‍സ് അധികച്ചിലവ്, സ്‌പെയര്‍പാര്‍ട്ട്‌സ് വാങ്ങുന്ന ഇനത്തില്‍ ചിലവഴിക്കുന്ന നഷ്ടം എന്നിവ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലപ്പഴക്കം മൂലം ഉപയോഗശൂന്യമായ ബസുകള്‍ ഉപേക്ഷിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും വരുമാനം ഇടിഞ്ഞതുമാണ് തീരുമാനത്തിന് വഴിയൊരുക്കിയത്. രണ്ടാഴ്ചയ്ക്കിടെ മൂന്നരലക്ഷം യാത്രക്കാരാണ് കുറഞ്ഞത്.