കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക 10 ദിവസത്തിനകം നല്‍കും

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശ്ശിക പത്ത് ദിവസത്തിനകം കൊടുത്തു തീര്‍ക്കും. പെന്‍ഷന്‍കാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി സഹകരണ വകുപ്പിന് കൈമാറി. ധാരണാപത്രം ഉടന്‍ ഒപ്പിടും. വരും മാസങ്ങളിലും പെന്‍ഷന്‍ മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മൂന്നുമാസത്തെ പെന്‍ഷന്‍ തുക പൂര്‍ണമായും രണ്ടു മാസത്തെ പെന്‍ഷന്‍ ഭാഗികമായും നല്‍കാനുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.