കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മെയ് മാസ പെൻഷൻ, ജൂൺ 15 പിന്നിടുമ്പോഴും വിതരണം ചെയ്തില്ല. 2 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പെൻഷൻ വിതരണം അനിശ്ചിതമായി നീളുന്നത്. അതേസമയം, പെൻഷൻ ഉടൻ വിതരണം ചെയ്യാൻ നടപടി ഉണ്ടാകുമെന്ന് എം.ഡിയുടെ ഓഫീസ് വിശദീകരിച്ചു.